കഴിഞ്ഞ് പോയവയോട്
ഉയര്‍ന്നു പെന്തിയ ആവേശ ഹര്‍ഷമായ്
വരുന്നു ഞങ്ങളിലേകാന്ത യൗവ്വനം
പറന്നുപൊന്താനാവാത്ത ദൂരത്തു - ഇരുന്നു വിതറുന്ന വീരും വികാരവും
വിശന്നു കാരയാനറിയാത്ത ബാല്യത്തിന്‍ ചുരുങ്ങി ഞെരുകുന്ന കൗമാരചേഷ്ടകള്‍
മറന്നുപോകുന്ന നാടും വഴികളും
കലങ്ങിമറയുന്ന കഴ്ചകള്‍ക്കരികിലായ്
കവര്‍ന്നു കണ്ണും കരങ്ങളും '' കണ്ണട ''
അടര്‍ത്തിവേര്‍പ്പെട്ട ബന്ധങ്ങള്‍ കൈകോര്‍ത്ത -
വിളര്‍ച്ച ബാധിച്ച നാടിന്‍നരമ്പുകള്‍
തനിച്ചു പോവലിന്‍ പകച്ചുപോവാത്ത
മരിച്ചജീവിതം കാണുന്നു സ്വപ്നങ്ങള്‍


Comments
Post a Comment